Posted On
date_range Updated On
date_range പട്ടാമ്പിയിൽ ഓപ്പൺ സർവകലാശാല കേന്ദ്രത്തിന് ആസ്ഥാനമാകുന്നു
പട്ടാമ്പി: പട്ടാമ്പിയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിന് ആസ്ഥാന മന്ദിരമൊരുങ്ങുന്നതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള അവസരമാണിത്. നിലവിൽ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ സർവകലാശാല കേന്ദ്രത്തിൽ ഏകദേശം 4000ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ആസ്ഥാന മന്ദിര നിർമാണത്തിനായി ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആസ്ഥാനം യാഥാർഥ്യമാകുന്നതോടെ അക്കാദമിക് സൗകര്യങ്ങൾ കൂടുതൽ വിപുലമാകുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.