‘സ​മ​ഗ്ര 2026’ ര​ണ്ടാം​ഘ​ട്ട വാ​യ്പവി​ത​ര​ണ പ​ദ്ധ​തി​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽനിന്ന് ജില്ലയെ മോചിപ്പിക്കും -മന്ത്രി കെ.എ. തുളസി

പാ​ല​ക്കാ​ട്: സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ​നി​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യെ മോ​ചി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി. സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​ണ് അ​യ​ൽ സം​സ്ഥാ​ന​ക്കാ​രാ​യ വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ​യും ഓ​ൺ​ലൈ​ൻ ആ​പ്പു​ക​ളു​ടെ​യു​മെ​ല്ലാം ചൂ​ഷ​ണ​ത്തി​ന് കൂ​ടു​ത​ലാ​യും വി​ധേ​യ​മാ​വു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള മോ​ച​ന​മാ​ണ് പ​ലി​ശ​ര​ഹി​ത​മാ​യും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലു​മു​ള്ള സ​മ​ഗ്ര -2026 വാ​യ്പ​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ‘സ​മ​ഗ്ര 2026’ന്റെ ​ര​ണ്ടാം ഘ​ട്ട വാ​യ്പ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​നി​ത​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ‘സ​മ​ഗ്ര 2026’ പ​ദ്ധ​തി​യി​ൽ വാ​യ്പ ന​ൽ​കി വ​രു​ന്ന​ത്. സ്ത്രീ​ക​ളി​ലൂ​ടെ കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക സം​ര​ക്ഷ​ണം കൂ​ടി ഉ​റ​പ്പാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ജി​ല്ല​യി​ലെ 78 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ത്രീ​ക​ൾ​ക്കും പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ളും തു​ച്ഛ​മാ​യ പ​ലി​ശ​നി​ര​ക്കി​ലു​ള്ള വാ​യ്പ​ക​ളും സ​മ​ഗ്ര 2026ലൂ​ടെ വി​ത​ര​ണം ചെ​യ്യും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സ​മ​ഗ്ര വാ​യ്പാ​പ​ദ്ധ​തി പു​രു​ഷ​ന്മാ​ർ​ക്ക് കൂ​ടി അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഈ ​വാ​യ്പാ​പ​ദ്ധ​തി പു​രു​ഷ​ന്മാ​ർ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന നി​ല​യി​ൽ വേ​ഗ​ത്തി​ൽ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​മ​ഗ്ര 2026 കൈ​പ്പു​സ്ത​കം പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം.​ഡി കെ. ​അ​ഞ്ജു​വി​ന് ന​ൽ​കി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

​ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.​പി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ എ. ​പ്ര​ഭാ​ക​ര​ൻ, പി.​പി. സു​മോ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ. സ​രി​ത, അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് അ​ബ്ദു​ൽ ല​ത്തീ​ഫ്, പാ​ല​ക്കാ​ട് റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ കെ. ​ദേ​വ​കി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​ക സ​മി​തി

രൂ​പ​വ​ത്ക​രി​ച്ചു

‘സ​മ​ഗ്ര 2026’ന്റെ ​ര​ണ്ടാം ഘ​ട്ടവാ​യ്പ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ന്റെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ചെ​യ​ർ​മാ​നാ​യും ജി​ല്ല​യി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.​പി. രാ​ജു ക​ൺ​വീ​ന​റു​മാ​യാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ എ​ൻ. ഷം​സു​ദ്ദീ​ൻ, കെ.​എ. തു​ള​സി, എം.​പി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ. ​അ​ഞ്ജു എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ അം​ഗ​ങ്ങ​ളു​മാ​കും. 

Tags:    
News Summary - The district will be freed from the exploitation of moneylenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.