നെല്ലിയാമ്പതി: ജനവാസ കേന്ദ്രങ്ങളിൽ ഒറ്റയാൻ എത്തുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിലായി. നൂറടി, കൂനമ്പാലം, പാടഗിരി ഭാഗങ്ങളിലാണ് ‘ചില്ലിക്കൊമ്പൻ’ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ചുറ്റിത്തിരിയുന്നത്. പലപ്പോഴും കൈകാട്ടി ഭാഗത്തെ റോഡിലും കാട്ടാനയെ കാണാറുണ്ടെന്ന് നാട്ടു കാർ പറയുന്നു.
ഒരു മാസം മുമ്പ് പാടഗിരി ഭാഗത്തെ വീട്ടിനു മുന്നിൽ നിർത്തിയിരുന്ന കാറിന് കേടുപാടുകൾ വരുത്തിയിരുന്നു.വീടുകളിൽ സൂക്ഷിച്ച അരിയും മറ്റും ജനലിലൂടെ തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്ത് തിന്നുന്ന ശീലവും ഈ ആനക്കുണ്ടെന്ന് പറയുന്നു.
അടുത്തയിടെ ദിവസങ്ങളോളം കൂനമ്പാലത്ത് ചുറ്റിക്കറങ്ങിയ കാട്ടാന ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് വനത്തിലേക്ക് തിരിച്ചുവിടാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.