പ്രതീകാത്മക ചിത്രം

അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. മു​ള്ളി ഉ​ന്ന​തി നി​വാ​സി വെ​ള്ളി​ങ്കി​രി (39), ഷോ​ള​യൂ​ർ പൊ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ എ.​ടി. പ്ര​സാ​ദ് (60), ബി​ൻ​സി സേ​വ്യ​ർ (51) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ഴെ മു​ള്ളി​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.45ഓ​ടെ​യാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വെ​ള്ളി​ങ്കി​രി​യെ പി​ന്നി​ൽ നി​ന്ന് എ​ത്തി​യ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് ഗു​രു​ത​ര​പ​രി​ക്കേ​റ്റ വെ​ള്ളി​ങ്കി​രി​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

രാ​വി​ലെ 5.15ഓ​ടെ ഗൂ​ളി​ക്ക​ട​വി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ൻ​സി സേ​വ്യ​റെ​യും ഡ്രൈ​വ​ർ എ.​ടി. പ്ര​സാ​ദി​നെ​യും കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചു​നി​ന്ന ആ​ന പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സാ​ദ് പ​റ​ഞ്ഞു. ബി​ൻ​സി​യെ രാ​വി​ലെ 5.50ന് ​പു​റ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്റെ അ​ടി​യി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. വെ​ള്ളി​ങ്കി​രി​യു​ടെ മു​ഖ​ത്തെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​സാ​ദി​ന് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത​ടു​ത്ത സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണം അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​ന്യ​ജീ​വി സാ​ന്നി​ധ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Wild elephant attacks at two places in Attappadi; three people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.