ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറുന്നു
ഒറ്റപ്പാലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സത്യസന്ധതയുടെ നേർക്കാഴ്ചയായി. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ അദ്വൈത്, ജിബിൻ, ഡാൻ, ജയദീപ്, അരുൺ എന്നിവരാണ് സ്വർണാഭരണം തിരിച്ചേൽപിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽനിന്ന് ഈസ്റ്റ് ഒറ്റപ്പാലത്തേക്ക് നടന്ന് വരികയായിരുന്ന അഞ്ചംഗ സംഘത്തിന് വഴിയിൽനിന്ന് ബ്രേസ്‌ലെറ്റ് ലഭിക്കുകയായിരുന്നു. ഒരു പവനോളം തൂക്കമുള്ള ആഭരണം ഉടൻ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കൈമാറി കുട്ടികൾ മടങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്.
ഈസ്റ്റ് ഒറ്റപ്പാലത്ത് നടന്ന വിവാഹത്തിൽ സംബന്ധിക്കാൻ പട്ടാമ്പിയിൽനിന്ന് വന്നവരുടെ ആഭരണം യാത്രക്കിടെ നഷ്ടപ്പെട്ടതായിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വാർഡ് കൗൺസിലർ ഉമർ ഫാറൂഖ്, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.