സ്വ​കാ​ര്യ ജീ​പ്പിൽ യാത്ര ചെയ്യുന്ന

പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി വാസികൾ

ഞങ്ങൾക്കും വേണം പൊതുഗതാഗതം

പറമ്പിക്കുളം: പറമ്പിക്കുളം തേക്കടി മേഖലയിലെ നാല് കോളനികളിലായി താമസിക്കുന്ന 450ൽ അധികം വരുന്ന ആദിവാസികൾക്ക് യാത്രക്ക് പൊതുഗതാഗത സംവിധാനം ഇല്ല. അല്ലിമൂപ്പൻ, ഒറവൻപാടി, കച്ചിതോട്, 30 ഏക്കർ എന്നീ കോളനികളിലുള്ളവർക്ക് സേത്തു മടയിലെത്തി വേണം ആശുപത്രിയിലും മറ്റു പ്രദേശങ്ങളിലേക്കും എത്താൻ.

13-20 കിലോമീറ്റർ ദൈർഘ്യം വരുന്ന പ്രദേശത്തുനിന്നും സ്വകാര്യ ജീപ്പുകൾ മാത്രമാണ് ഏകമാർഗം. രണ്ടായിരം രൂപയിലധികം വാടക ഒരുതവണ വരുന്നതിന് ഈടാക്കുന്നതിനാൽ കൂടുതൽ ആളുകൾ ജീപ്പിൽ യാത്ര ചെയ്താണ് തുക പരസ്പരം പങ്കുവെച്ച് സേത്തുമടയിലേക്കും തിരിച്ചും കടക്കുന്നത്.

കോളനിക്കായി 16.5 ലക്ഷം ചെലവഴിച്ച് ആംബുലൻസ് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കട്ടപ്പുറത്താണ്. വനം വ കുപ്പിന്റെ നേതൃത്വത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഗതാഗതത്തിന് വാഹന സൗകര്യം സജ്ജീകരിച്ചാൽ ഗുണകരമാകുമെന്ന് ഊരു വാസികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - We also need public transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.