പാലക്കാട്: റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റുകളിൽ നിയമം ലംഘിച്ചതിന് പാലക്കാട് ഡിവിഷനിൽ ആറ് പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. പാലക്കാട് ഡിവിഷനിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 79 അപകടങ്ങളാണ് ലെവൽ ക്രോസിങ് ഗേറ്റുകളിൽ സംഭവിച്ചത്. ഇതിൽ 2025ൽ 55 കേസുകളും 2026ൽ ഇതുവരെ 24 കേസുകളുമാണുള്ളത്. നിയമം ലംഘിച്ച ആറ് ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു. ബാക്കിയുള്ള കേസുകളുടെ തുടർനടപടികൾ പുരോഗമിക്കുന്നു. 2025-26 സാമ്പത്തിക വർഷം ലെവൽ ക്രോസിങ് ഗേറ്റുകളിലേക്ക് വാഹനം ഓടിച്ചുകയറ്റി റെയിൽവേ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയവരിൽ നിന്ന് 1,727,659.03 രൂപ പിഴയീടാക്കി.
മുന്നറിയിപ്പ് സിഗ്നലുകളോ അടച്ചിട്ട ഗേറ്റുകളോ അവഗണിച്ച് ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചു. ഗേറ്റ് സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഗേറ്റ്കീപ്പർമാരുടെ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഗേറ്റുകൾ അടച്ചിരിക്കുമ്പോൾ ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിക്കുകയോ മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും റെയിൽവേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.