ummar ap ummar ap

സപ്തദിന ക്യാമ്പിൽ മികച്ച കർഷകനെ ആദരിച്ചു ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.ഇ വിഭാഗം നാഷനൽ സർവിസ് സ്കീം യൂനിറ്റിന്‍റെ സപ്തദിന ക്യാമ്പിൽ കർഷകനെ ആദരിച്ചു. അനങ്ങനടി പഞ്ചായത്തിലെ മികച്ച കർഷകനായ കെ. അനിൽ കുമാറിനെ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരവും നൽകിയാണ് ആദരിച്ചത്. പനമണ്ണ ശിവാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്‍റ് പി. ചന്ദ്രൻ, സ്വാമിനി കൃഷ്ണ പ്രയാനന്ദ സരസ്വതി, സ്റ്റാഫ് സെക്രട്ടറി ടി.പി. പ്രദീപ് കുമാർ, പ്രോഗ്രാം ഓഫിസർ പി.സി. ലൈജു, കെ. സുസ്മിത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാലര ഏക്കർ തരിശുഭൂമിയിൽ പനമണ്ണ പള്ളത്ത് പച്ചക്കറി ഉൽപാദക സംഘം വിളയിറക്കിയ വിവിധ ഇനം പച്ചക്കറികളുടെ കൃഷിയിടം ക്യാമ്പ് അംഗങ്ങൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.