അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

പാ​ല​ക്കാ​ട്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ള​യാ​ർ, ച​ന്ദ്ര​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ന​ധി​കൃ​ത​മാ​യി പ​ണം ക​ട​ത്തി​യ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

വി​ശാ​ൽ ബാ​ബ​സോ ബി​ലാ​സ്‌​ക​ർ (30), ച​വാ​ൻ സ​ച്ചി​ൻ ജ​യ്സി​ങ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 40 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ പ​ണം കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​നൊ​പ്പം വാ​ള​യാ​ർ, ക​സ​ബ, ഹേ​മാം​ബി​ക ന​ഗ​ർ, പാ​ല​ക്കാ​ട് ട്രാ​ഫി​ക് പൊ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​ള​യാ​ർ എ​സ്.​ഐ റെ​മി​ൻ, ക​സ​ബ എ​സ്.​ഐ എ​ച്ച്. ഹ​ർ​ഷാ​ദ്, ഹേ​മാം​ബി​ക ന​ഗ​ർ എ​സ്.​ഐ വി​ജ​യ​രാ​ഘ​വ​ൻ, പാ​ല​ക്കാ​ട് ട്രാ​ഫി​ക് എ​സ്.​ഐ സു​രേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ഹു​ൽ, എ​ള​ങ്കോ​വ​ൻ, ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​നോ​സ്, ഫെ​ഫീ​ഖ്, ഷെ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Two persons arrested with illegally smuggled Rs.40 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.