ശ്രീകൃഷ്ണപുരത്ത് മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്തതായി ആരോപണം

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിൽ മരിച്ച രണ്ടാളുടെ പേരിൽ അഞ്ചുമാസത്തെ പെൻഷൻ തട്ടിയെടുത്തതായി ആരോപണം.

ജൂലൈ അഞ്ചിന് മരിച്ച പതിനൊന്നാം വാർഡിലെ പാർത്തല കളരിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി പണിക്കരുടെ വാർധക്യകാല പെൻഷൻ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൈപ്പറ്റിയതായും ആഗസ്റ്റ് ഒമ്പതിന് മരിച്ച നാരായണഗുപ്തന്റെ പെൻഷൻ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൈപ്പറ്റിയതായും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) ആരോപിക്കുന്നു.

രണ്ടുപേരുടെയും പെൻഷൻ വിതരണം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സത്യാനന്ദനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സഹകരണ മന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയതായി സി.എം.പി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി കെ.എസ്. മധു അറിയിച്ചു. കുലുക്കിലിയാട് സർവിസ് സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന പെൻഷനിലും മുമ്പ് തട്ടിപ്പ് നടന്നിട്ടുണ്ട്.

ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ എലമ്പുലാശ്ശേരി ഭാഗത്ത് എട്ടു വാർഡുകളിലും പെൻഷൻ വിതരണം ചെയ്യുന്നത് ശ്രീകൃഷ്ണപുരം സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്. പെൻഷൻ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും സത്യാനന്ദനെ മാറ്റി.

വിപുലീകൃത ബ്രാഞ്ച് കമ്മിറ്റി രൂപവത്കരണ ഭാഗമായാണ് സത്യാനന്ദനെ മാറ്റിയതെന്നാണ് സി.പി.എം വാദം. വിപുലീകൃത ജില്ല കമ്മിറ്റി മാത്രമാണ് രൂപവത്കരിച്ചിട്ടുള്ളത്. ഏരിയ, ലോക്കൽ കമ്മിറ്റികൾ വിപുലീകരിച്ചതിന് ശേഷമേ ബ്രാഞ്ച് വിപുലീകൃത കമ്മിറ്റി നിലവിൽ വരൂ.

ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലുംസ​മാ​ന ത​ട്ടി​പ്പ്

ശ്രീ​കൃ​ഷ്ണ​പു​രം: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ് ജ​ന​റ​ൽ, വി​ജി​ല​ൻ​സ്, സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റാ​ശ്ശേ​രി വാ​ർ​ഡി​ൽ ഇ​ല്ലി​ക്കോ​ട്ടു​കു​റി​ശ്ശി മു​ഹ​മ്മ​ദ് മ​രി​ച്ച​ശേ​ഷം നാ​ലു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണ ഏ​ജ​ന്റ് ത​ട്ടി​യെ​ടു​ത്തി​രു​ന്നു. കു​ലു​ക്കി​ലി​യാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യാ​ണ് ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു വി​ല്ലേ​ജി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി​ത​ര​ണ ഏ​ജ​ന്റി​നെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നാ​യി​രു​ന്നു പാ​ർ​ട്ടി തീ​രു​മാ​നം. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​യാ​ളെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി ഉ​യ​ർ​ത്തു​ക​യും ഭാ​ര്യ​ക്ക് ഇ​തേ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ന​ൽ​കു​ക​യും ചെ​യ്തു. 

Tags:    
News Summary - Allegations of Embezzlement of Pension of Deceased Persons in Sreekrishnapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.