Posted On
date_range Updated On
date_range ഭിത്തി തുരന്ന് മദ്യം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: ബിവറേജസ് കോർപറേഷൻ മദ്യവിൽപന കേന്ദ്രത്തിന്റെ ഭിത്തിതുരന്ന് മദ്യം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. പയ്യല്ലൂർ കൊമ്പൻകാട് മുരളീധരൻ (51), നെന്മേനി രവി (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് മോഷ്ടാക്കൾ കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന കേന്ദ്രത്തിന്റെ ഭിത്തി തുരന്ന് മദ്യം കവർന്നത്. അകത്ത് കടന്ന് മോഷ്ടാക്കൾ പത്തിലധികം ചാക്കുകളിൽ മദ്യക്കുപ്പികളാക്കി പുറത്തേക്ക് കടക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.