ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ
ഷൊർണൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെ ആര്യങ്കാവ് ക്ഷേത്ര മൈതാനത്തെ ഉണങ്ങിയ വൻമരമാണ് ഓട്ടോറിക്ഷക്ക് മീതെ വീണത്. ചുടുവാലത്തൂർ സ്വദേശി മല്ലിപ്പറമ്പിൽ സജീഷ്, മകൻ ആശിർവാദ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് സജീഷാണ്. എട്ട് വയസ്സുകാരൻ ആശീർവാദ് പിന്നിലാണ് ഇരുന്നിരുന്നത്.
സജീഷിനേയും മകനേയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സജീഷിന്റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. ആശീർവാദിന്റെ തലക്ക് സാരമായ പരിക്കുണ്ട്. താടിയെല്ലും പൊട്ടിയിട്ടുണ്ട്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരം ഷൊർണൂർ ഫയർഫോഴ്സ് മുറിച്ചു മാറ്റി. നിരവധി പേർ റോഡിലൂടെ പോയിരുന്നു. ഇവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.