തെങ്കര ഭൂമി തട്ടിപ്പുകേസ്: മുന്‍ പഞ്ചായത്ത്​ അംഗം അറസ്​റ്റിൽ

മ​ണ്ണാ​ര്‍ക്കാ​ട്: തെ​ങ്ക​ര ആ​മ്പാ​ടം കോ​ള​നി​വാ​സി​ക​ള്‍ക്ക് ഭൂ​മി വാ​ങ്ങി ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യ കേ​സി​ൽ തെ​ങ്ക​ര മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം രാ​ധാ​കൃ​ഷ്ണ​നെ (61) അ​റ​സ്​​റ്റ്​ ചെ​യ്​​തു. കോ​ള​നി നി​വാ​സി ശാ​ന്തി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തും അ​റ​സ്​​റ്റ്​ ചെ​യ്​​ത​തു​െ​മ​ന്ന്​ ഡി​വൈ.​എ​സ്.​പി ഇ. ​സു​നി​ല്‍കു​മാ​ര്‍ അ​റി​യി​ച്ചു.

തെ​ങ്ക​ര ആ​മ്പാ​ടം, കൊ​റ്റി​യോ​ട്, കു​ട്ടി​ച്ചാ​ത്ത​ന്‍ പ​ള്ളി​യാ​ല്‍ കോ​ള​നി​ക​ളി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ക്കാ​യി സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ സ്ഥ​ലം വാ​ങ്ങി​യ​തി​െൻറ മ​റ​വി​ല്‍ വ​ന്‍ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പ​രാ​തി. ഭൂ​മി എ​വി​ടെ​യെ​ന്ന് പോ​ലും അ​റി​യാ​ത്ത കോ​ള​നി​വാ​സി​ക​ളു​ടെ കൈ​വ​ശം ആ​ധാ​ര​ത്തി​െൻറ പ​ക​ർ​പ്പ്​ മാ​ത്ര​മാ​ണു​ള്ള​ത്. പ​ട്ടി​ക​ജാ​തി​ക്കാ​ര്‍ക്കാ​യി ഡാ​റ്റാ ബാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ട സ്ഥ​ല​മാ​ണ് വാ​ങ്ങി ന​ല്‍കി​യ​ത്.

സ്ഥ​ലം വാ​ങ്ങാ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍ത്തി​ച്ച​ത്​ രാ​ധാ​കൃ​ഷ്ണ​നാ​ണ്. 2011 -13 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് കൊ​റ്റി​യോ​ട്, ആ​മ്പാ​ടം, കു​ട്ടി​ച്ചാ​ത്ത​ന്‍ പ​ള്ളി​യാ​ല്‍ കോ​ള​നി​ക​ളി​ലെ 40 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ വീ​ട് വെ​ക്കാ​ന്‍ ഭൂ​മി വാ​ങ്ങു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഓ​രോ വ്യ​ക്തി​ക്കും 75,000 രൂ​പ മു​ത​ല്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​ണ് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി​ക്ക്​ പൊ​ലീ​സി​ന് നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Thenkara land scam: Former panchayat member arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.