Posted On
date_range Updated On
date_range മോഷണം: യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: തോരാപുരം അണ്ണാമലയാർ ക്ഷേത്രത്തിൽനിന്ന് പൂജാപാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര കൈതച്ചിറ കൊമ്പംകുണ്ട് ഉന്നതിയിലെ മഹേഷിനെയാണ് (27) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 25ന് രാത്രി 12.30ന് ക്ഷേത്ര വളപ്പിൽ അതിക്രമിച്ചു കയറി കിണറിനു സമീപം കഴുകാനായി വെച്ചിരുന്ന 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങളായ കുടമണി, കിണ്ടി, കൊടിവിളക്ക്, താമ്പോലം എന്നിവ മോഷ്ടിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.