Posted On
date_range Updated On
date_range കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
നെന്മാറ: നെൽകൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നെന്മാറ പഞ്ചായത്തിലെ കണ്ണോട് പ്രഭാകരന്റെ കൃഷിയിടത്തിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി 10ഓടെ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. നെൽപ്പാടങ്ങൾ കതിരണിഞ്ഞതോടെ പന്നിശല്യം രൂക്ഷമാണെന്ന് കർഷകർ പറഞ്ഞു. നെന്മാറ ഡി.എഫ്.ഒ. യുടെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരായ എം. ശിവദാസൻ പെരുമാങ്കോട്, പി. വിജയൻ ചാത്തമംഗലം എന്നിവരാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. കാട്ടുപന്നിയെ വനം വകുപ്പ് കുഴിച്ചുമൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.