മുസ്താഫിജുർ ആലം
മൊബൈൽ ഫോൺ മോഷണം: പ്രതി പിടിയിൽ
പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ വെയ്റ്റിങ് ഹാളിൽ നിന്ന് വടക്കഞ്ചേരി സ്വദേശികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. അസം സ്വദേശി മുസ്താഫിജുർ ആലമാണ് (21) പാലക്കാട് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വടക്കഞ്ചേരി സ്വദേശികൾ യാത്രക്കായി കാത്തിരിക്കുമ്പോൾ ഇവരുടെ കണ്ണുവെട്ടിച്ച് 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മോഷണം പോയ മൊബൈൽ ഫോണുകൾ പൊലീസ് വീണ്ടെടുത്തു. പ്രതിക്ക് കളവു സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ തെളിവെടുപ്പ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ കെ.ജെ. പ്രവീൺ, എസ്.സി.പി.ഒ സുബ്രഹ്മണ്യൻ, സി.പി.ഒമാരായ സന്ദീപ്, കാർത്തിക്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.