മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചൂരിയോട്ട് ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ല രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയത്.
ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഞായറാഴ്ച രാവിലെയോടെയുണ്ടായ അപകടത്തില്‍ ചൂരിയോട് വാരിയങ്ങാട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് അബ്ദുന്നാസര്‍ (55) ആണ് മരിച്ചത്.
ചിറക്കല്‍പ്പടിയിലെ ഹോട്ടലിലേക്ക് ജോലിക്ക് നടന്നുവരവെയാണ് അപകടം. അപകടശേഷം നിര്‍ത്താതെ പോയ വാഹനത്തിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. മണ്ണാര്‍ക്കാട് സി.ഐ ബോബിന് മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.