മങ്കര കൂട്ടുപാതയിലെ തകർന്ന സ്ലാബ്
Posted On
date_range Updated On
date_range സ്ലാബ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ
മങ്കര: മങ്കര കൂട്ടുപാതയിലെ സ്ലാബ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സംസ്ഥാനപാതയിൽ മങ്കര പൊലീസ് സ്റ്റേഷന് മുന്നിൽ നിരവധി യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നിടത്തെ സ്ലാബാണ് തകർന്നത്. ഒന്നര മീറ്റർ താഴ്ചയുള്ള ഇവിടെ യാത്രക്കാർ ബസ് കയറുമ്പോഴും ഇറങ്ങുമ്പോഴും കുഴിയിൽ പെടാൻ സാധ്യതയേറെയാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഇവ നികത്താൻ പൊതുമരാമത്ത് തയ്യാറായിട്ടില്ല. അടിയന്തരമായി നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.