ഇടതുമുന്നണിക്ക് പാലക്കാട്​ ജില്ലയിൽ 2.37 ലക്ഷം വോട്ട് കൂടുതൽ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ത്തും നേ​ടി​യ എ​ൽ.​ഡി.​എ​ഫി​ന് യു.​ഡി.​എ​ഫി​നേ​ക്കാ​ൾ 2,37,429 വോ​ട്ട്​ കൂ​ടു​ത​ൽ. 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന് 8,46,822‍ഉം ​യു.​ഡി.​എ​ഫി​ന് 6,09,393ഉം ​എ​ൻ.​ഡി.​എ​ക്ക് 2,95,853ഉം ​വോ​ട്ട്​ ല​ഭി​ച്ചു.

ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം ഷൊ​ർ​ണൂ​രി​ൽ വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫി​ലെ പി. ​മ​മ്മി​കു​ട്ടി​ക്കാ​ണ്. യു.​ഡി.​എ​ഫി​ലെ ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു​നേ​ക്കാ​ൾ 36, 674 വോ​ട്ടാ​ണ് മ​മ്മി​ക്കു​ട്ടി അ​ധി​കം നേ​ടി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് ആ​ല​ത്തൂ​രി​ലെ എ​ൽ.​ഡി.​എ​ഫി​െൻറ കെ.​ഡി. പ്ര​സേ​ന​നാ​ണ്. 34,118 വോ​ട്ടാ​ണ് ഭൂ​രി​പ​ക്ഷം.

യു.​ഡി.​എ​ഫി​ലെ പാ​ള​യം പ്ര​ദീ​പാ​ണ് ഇ​വി​ടെ എ​തി​രാ​ളി. മൂ​ന്നാം സ്ഥാ​നം 33,878 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ചി​റ്റൂ​രി​ൽ വി​ജ​യി​ച്ച കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ്. യു.​ഡി.​എ​ഫി​ലെ സു​മേ​ഷ് അ​ച്യു​ത​നാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം തൃ​ത്താ​ല​യി​ലാ​ണ്. എ​ൽ.​ഡി.​എ​ഫി​െൻറ എം.​ബി. രാ​ജേ​ഷ് 3016 വോ​ട്ടാ​ണ് യു.​ഡി.​എ​ഫി​ലെ വി.​ടി. ബ​ൽ​റാ​മി​നേ​ക്കാ​ൾ നേ​ടി​യ​ത്.

Tags:    
News Summary - The Left Front has 2.37 lakh more votes in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.