കാറ്റിൽ തകർന്ന മണ്ണൂർ മമ്മിളികുന്ന് മീനാക്ഷി- ചാമി
ദമ്പതികളുടെ വീട്
Posted On
date_range Updated On
date_range കാറ്റിൽ വീട് തകർന്നു; കുടുംബം ദുരിതത്തിൽ
പത്തിരിപ്പാല: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വീട് തകർന്നതോടെ അന്തിയുറങ്ങാനിടമില്ലാതെ മുന്നംഗകുടുംബം ദുരിതത്തിൽ. മണ്ണൂർ മമ്മിളികുന്ന് കോളനിയിലെ ചാമി-മീനാക്ഷി ദമ്പതികളുടെ ഓടിട്ട മേൽക്കുര തകർന്നത്.
ഇതോടെ സമീപത്തെ വീടുകളിലാണ് കുടുംബം താമസം. 35 വർഷം പഴക്കമുള്ള വീടാണ്. അവശേഷിക്കുന്ന ഭാഗവും പൂർണമായും നിലം പൊത്തുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, വാർഡംഗം എം.ഉണ്ണികൃഷ്ണൻ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.