മ​ല​മ്പു​ഴ പു​ഷ്പോ​ത്സ​വ​ത്തി​ൽ ​പൂ​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന

തൊ​ഴി​ലാ​ളി​ക​ൾ

മലമ്പുഴയിലെ ഉദ്യാനപാലകർക്ക് നിറം മങ്ങിയ ജീവിതം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ ഈ ​ഉ​ദ്യാ​ന​പാ​ല​ക​രു​ടെ ജീ​വി​ത​ത്തി​ന് നി​റം തീ​രെ​യി​ല്ല. തു​ച്ഛ​വേ​ത​ന​ത്തി​ന് 25ഉം 30​ഉം വ​ർ​ഷം ജോ​ലി​ചെ​യ്തി​ട്ടും ഇ​വ​ർ​ക്ക് ഇ​ന്ന് പ്ര​തി​ദി​ന വേ​ത​നം കി​ട്ടു​ന്ന​ത് 625 രൂ​പ​യാ​ണ്. ജോ​ലി കി​ട്ടു​ന്ന​താ​ക​ട്ടെ ഒ​ന്ന​ര​മാ​സം കൂ​ടു​മ്പോ​ൾ 13 ദി​വ​സം മാ​ത്രം.

തീ​ർ​ന്നി​ല്ല, ദു​രി​ത​ക​ഥ... 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രെ പി​രി​ച്ചു​വി​ടാ​ൻ ആ​റ് മാ​സം മു​മ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​ന​വു​മെ​ടു​ത്തു. മ​ല​മ്പു​ഴ ഉ​ദ്യാ​ന​പാ​ല​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന 400ഓ​ളം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

96 പേ​രു​ടെ പു​റ​ത്താ​ക്ക​ൽ പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന് സ്റ്റേ ​ല​ഭി​ച്ച​തി​നാ​ൽ ജോ​ലി​യി​ൽ തു​ട​രു​ക​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള​വ​ർ. ബാ​ക്കി​യു​ള്ള 60 ശ​ത​മാ​ന​ത്തോ​ളം പേ​രും 50-60നി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

തൊ​ഴി​ലാ​ളി​ക​ളെ 106 പേ​ര​ട​ങ്ങു​ന്ന മൂ​ന്ന് സം​ഘ​ങ്ങ​ളാ​യും 68 പേ​രു​ടെ ഒ​രു സം​ഘ​മാ​യും തി​രി​ച്ചാ​ണ് ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്. എ, ​ബി, സി, ​ഡി ക്ര​മ​ത്തി​ല്‍ ഒാ​രോ സം​ഘ​ത്തി​ന്റെ​യും ജോ​ലി ക​ഴി​യു​ന്ന​തു​വ​രെ ബാ​ക്കി​യു​ള്ള​വ​ര്‍ കാ​ത്തി​രി​ക്ക​ണം.

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം ല​ഭി​ക്കു​ന്ന തൊ​ഴി​ൽ ഇ​വ​ര്‍ക്ക് ജീ​വി​ത​ച്ചെ​ല​വി​ന് തി​ക​യു​ന്നി​ല്ല. പു​ഷ്പോ​ൽ​സ​വ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യി ജോ​ലി ല​ഭി​ക്കു​ന്ന​ത്.

മു​മ്പ് ആ​റു​മാ​സം കൂ​ടു​​മ്പോ​ൾ മാ​ത്ര​മാ​യി​രു​ന്നു ജോ​ലി. പി​ന്നീ​ട് മൂ​ന്നു​മാ​സ​വും ഇ​പ്പോ​ൾ ഒ​ന്ന​ര മാ​സ​വു​മാ​യി. ക​ഴി​ഞ്ഞ പു​ഷ്പോ​ൽ​സ​വ​ത്തി​നെ​ത്തി​യ ക​ല​ക്ട​റോ​ട് ​വി​ഷ​യം പ​റ​ഞ്ഞ​പ്പോ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഇ​തു​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്കാ​യി ഫോ​ട്ടോ എ​ടു​ത്തി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

മു​ൻ​കാ​ല കു​ടി​ശ്ശി​ക​യും കി​ട്ടാ​നു​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ഇൗ ​വ​ർ​ഷം പു​ഷ്പോ​ൽ​സ​വ​ത്തി​ന് പു​റ​ത്തു​നി​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ത​ങ്ങ​ൾ ചെ​യ്തി​രു​ന്ന ജോ​ലി ഇ​തി​നാ​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - The gardeners of Malampuzha have a dull life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.