അ​ഞ്ച് വ​ർ​ഷ​മാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന കോ​ട്ടാ​യി

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ടം

കോ​ട്ടാ​യിയിൽ അ​ഞ്ച് വ​ർ​ഷം മു​മ്പ് നിർമാണം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല

കോ​ട്ടാ​യി: അ​ഞ്ച് വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. കോ​ട്ടാ​യി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. നി​ല​വി​ലു​ള്ള ഓ​ടി​ട്ട കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.

ഇ​തോ​ടെ​യാ​ണ് എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം ചെ​ല​വ​ഴി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ൾ അ​ഞ്ച് ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ഏ​താ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും ഇ​നി കാ​ബി​ൻ വേ​ർ​തി​രി​ക്കു​ന്ന പ​ണി​യാ​ണ് ബാ​ക്കി​യു​ള്ള​തെ​ന്നും അ​ത് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ എ.​സ​തീ​ഷ് പ​റ​ഞ്ഞു.

എം.​എ​ൽ എ ​ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ഉ​പ​യോ​ഗി​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ കെ​ട്ടി​ടം പ​ണി​യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഇ​തി​നു പു​റ​മെ ഇ​പ്പോ​ൾ ഒ.​പി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കി അ​തേ സ്ഥാ​ന​ത്ത് പു​തി​യ മ​റ്റൊ​രു കെ​ട്ടി​ടം പ​ണി​യാ​ൻ സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - The construction of the government hospital building which started five years ago is yet to be completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.