കോട്ടായി കൊടുമുടിപ്പടി കൃഷ്ണെൻറ വീടിനു പിന്നിൽ കണ്ട പുലിയുടെ കാൽപാടുകൾ
Posted On
date_range Updated On
date_range കോട്ടായിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാട്
കോട്ടായി: പഞ്ചായത്തിലെ ആറാം വാർഡ് കൊടുമുടിപ്പടി പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി.
കൊടുമുടിപ്പടി കെ.വി. കൃഷ്ണെൻറ വീടിെൻറ പിറകിലാണ് കാൽപാടുകൾ വ്യാപകമായി കണ്ടത്. ശനിയാഴ്ച അർധരാത്രിക്കു ശേഷം കൃഷ്ണെൻറ വീട്ടിലെ കമ്പികൊണ്ട് നിർമിച്ച കോഴിക്കൂട് തകർത്ത് കൂട്ടിലുണ്ടായിരുന്ന മൂന്ന് കോഴികളെയും കൊണ്ടുപോയി.
ഞായറാഴ്ച രാവിലെ കോഴിക്കൂടിെൻറ പരിസരത്തും തൊടിയിലും വ്യാപകമായി കാൽപാടുകളും കണ്ടെത്തി. വനപാലകരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.