കൊല്ലങ്കോട് തെന്മലയോരത്തെ ഇഷ്ടികക്കളങ്ങളിൽ മുറിച്ച പനകൾ ചൂളകളിലേക്ക് കയറ്റാൻ തയാറാക്കുന്നു
കൊല്ലങ്കോട്: ഇഷ്ടികക്കളങ്ങൾ സ്ഥാപിക്കാനായി കരിമ്പനകൾ വ്യാപകമായി മുറിച്ചുനീക്കുന്നു. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, പല്ലശ്ശന, നെന്മാറ, പുതുനഗരം, കൊടുവായൂർ, അയിലൂർ പഞ്ചായത്തുകളിലാണ് മുറിച്ചുനീക്കൽ നിർബാധം തുടരുന്നത്. 2014 മുതലാണ് ഈ പ്രവണത വർധിച്ചത്. വിറകിനുള്ള ക്ഷാമത്തിനൊപ്പം ഇഷ്ടികക്കളങ്ങൾ കൂടുതലായി സ്ഥാപിക്കപ്പെടുന്നതുമാണ് കരിമ്പനകൾക്ക് മരണമണിയാകുന്നത്.
2018ൽ നടത്തിയ പഠനത്തിൽ കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിൽ മാത്രം ഒരു വർഷത്തി ൽ 680ലധികം വലിയ കരിമ്പനകളും 250 ചെറു പനകളും മുറിച്ചുമാറ്റി. കോവിഡിനു ശേഷം 5000ത്തിലധികം പനകൾ നെന്മാറ, കൊല്ലങ്കോട് മേഖലകളിൽ ഇല്ലാതായി. മുറിച്ചുമാറ്റൽ ഇക്കുറി ഇരട്ടിയിലധികമാകുമെന്ന് ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി പ്രവർത്തകനായ എ. അരവിന്ദാക്ഷൻ പറയുന്നു.
1700 മുതൽ 3800 രൂപ വരെയാണ് ഇടനിലക്കാർ മുറിച്ചുനീക്കുന്ന തടികൾക്ക് നൽകുന്നത്. വിവിധ സംരക്ഷണ പദ്ധതികൾ നടപ്പാക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തി പദ്ധതികൾ തയാറാക്കാത്ത പക്ഷം പാലക്കാടിന്റെ തനത് അടയാളമായ കരിമ്പനകൾ ഓർമയായി മാറുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.