Posted On
date_range Updated On
date_range തെരുവുനായ് ആക്രമണം; തെങ്കര പഞ്ചായത്തില്‍ മൂന്നുപേര്‍ക്ക് കടിയേറ്റു
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ തെരുവുനായുടെ ആക്രമണം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കടിയേറ്റു. വെള്ളാരംകുന്ന് സ്വദേശിനി കദീജ (65), പറശ്ശീരി സ്വദേശികളായ റംല (52), അമീന് (50) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുമായി മണലടി സ്കൂള്‍ പരിസരത്താണ് തെരുവുനായ് ആക്രമിച്ചത്. പഞ്ചായത്തിലെ പലയിടങ്ങളിലും തെരുവുനായ് ശല്യമുണ്ടെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.