പാലക്കാട് നഗരത്തിൽ ആറുപേരെ പട്ടി കടിച്ചു

പാലക്കാട്: നഗരത്തിൽ ആറുപേർക്ക് പട്ടിയുടെ കടിയേറ്റു. ഒലവക്കോട് സനൂജ, കൊട്ടേക്കാട് കാളിപ്പാറ കോളക്കുഴി മുകേഷ്, ഒലവക്കോട് സജാസ്, കൊമ്പൻകുഴി സാവിത്രി തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കൊപ്പം ഭാഗത്തുവെച്ചാണ് പട്ടിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കടിച്ച പട്ടിയെ നഗരസഭ അധികൃതർ പിടികൂടി. പേയുണ്ടോയെന്നറിയാൻ പട്ടിയെ നിരീക്ഷണത്തിലാക്കി.

Tags:    
News Summary - Six people were bitten by street dogs in the palakkad city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.