കോട്ടായി: രാത്രി കടകളുടെ ഷട്ടർ താഴ്ത്തിയാൽ പിറ്റേന്ന് രാവിലെ പൊന്തുന്നത് വരെ തെരുവുനായ്ക്കൾക്ക് സുഖനിദ്ര കടത്തിണ്ണകളിൽ. കോട്ടായി മേജർ റോഡിൽ കടത്തിണ്ണകൾ തെരുവുനായ്ക്കൾക്ക് പറുദീസയാണ്.
തെരുവുനായ്ക്കകളെ പേടിച്ചാണ് ജനം കഴിയുന്നത്. പകൽ റോഡിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ചുറ്റിത്തിരിയുന്ന നായ്ക്കൂട്ടം രാത്രിയായാൽ കടകളുടെ ഷട്ടർ താഴ്ത്തുന്നതും നോക്കിയിരിപ്പാണ്. കടകൾ അടക്കുകയേ വേണ്ടു, പിന്നീട് നായ്ക്കൂട്ടത്തിന്റെ തേർവാഴ്ചയാണിവിടെ. കടകൾക്കു മുൻവശം മാലിന്യ വസ്തുക്കളെ കൊണ്ട് നിറച്ചിട്ടുമുണ്ടാവും.
നായ്ക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി സംവിധാനങ്ങളുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. നായ്ക്കൂട്ടത്തെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.