Posted On
date_range Updated On
date_range ആവേശോത്സവമായി സഹോദയ ജില്ല കലോത്സവം
പാലക്കാട്: സഹോദയ ജില്ല കലോത്സവം ‘സിംഫണി 2025’ന്റെ രണ്ടാം ദിനം നൃത്തവേദികൾ ചടുലമായി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയോടൊപ്പം ഒപ്പന, കോൽക്കളി മത്സരങ്ങളും വേദികളിൽ നിറഞ്ഞു നിന്നു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി പാലക്കാട് ഭാരത്മാതാ പബ്ലിക് സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് ശനിയാഴ്ച പരിസമാപ്തി കുറിക്കും. വെള്ളിയാഴ്ച പരിപാടികൾ അവസാനിക്കുമ്പോൾ സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ 475 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടടുത്തായി 466 പോയന്റുമായി പട്ടാമ്പി എം.ഇ.എസ് ഇന്റർ നാഷനൽ സ്കൂളും അതിനു പിറകിലായി ലയൻസ് സ്കൂൾ പാലക്കാടും നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.