ആലത്തൂർ: വിവാഹ വാഗ്ദാനം നൽകി തമിഴ്നാട്ടിലേക്ക് കൊണ്ടു പോയി കവർച്ച ചെയ്ത സംഘത്തിലെ നാലു പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബീതിഷ്കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്നേഷ് (23), മണികണ്ഠൻ (25), പ്രകാശൻ (40) എന്നിവരെയാണ് ആലത്തൂർ പൊലീസ് തിരുപ്പൂരിൽനിന്ന് പിടികൂടിയത്. വിവാഹ പരസ്യം പത്രത്തിൽ കൊടുത്ത ചിറ്റിലഞ്ചേരി കടമ്പിടി നൊച്ചിക്കാട്ടിൽ രാമകൃഷ്ണൻ, സുഹൃത്ത് പ്രവീൺ എന്നിവരെ വധുവിെൻറ വീട്ടുകാരെന്ന പേരിൽ ഫോൺ ചെയ്ത് തിരുപ്പൂരിലേക്ക് പെണ്ണ് കാണാനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു കവർച്ച.
തിരുപ്പൂരിൽ ഒരു വീട്ടിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി രാമകൃഷ്ണെൻറ കഴുത്തിലെ അഞ്ച് പവൻ മാല, കൈയിലെ ഒരു പവൻ മോതിരം, പ്രവീണിെൻറ കൈയിലെ ഒരു പവൻ മോതിരവും 40,000 രൂപയും കവർച്ച ചെയ്തുവെന്നതാണ് കേസ്. ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആലത്തൂർ ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ ഇൻപെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ ജിഷ് മോൻ വർഗീസ്, സീനിയർ സി.പി.ഒമാരായ സുനിൽ കുമാർ, ബ്ലസൻ ജോസ്, ഷംസുദ്ദീൻ, സി.പി.ഒമാരായ ജയൻ, ദീപക്, സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രാജീദ്, വിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.