പാലക്കാട്: നഗരത്തിലെ റെയിൽവേ എസ്കലേറ്റർ നിർമാണം പൂർത്തിയാകുന്നു. ഇരുവശങ്ങളിലെയും റാമ്പുകളും മേൽക്കൂരകളും കവചങ്ങളും പൂർത്തിയായി. കെ.എസ്.ഇ.ബിക്കുള്ള തുക നഗരസഭ കൈമാറിയിട്ടുണ്ട്. സാങ്കേതികാനുമതി പൂർത്തിയാക്കി വൈദ്യുതി കണക്ഷൻ ലഭിച്ചാൽ ഈ മാസം തന്നെ ട്രയൽ റൺ നടത്തും. ശകുന്തള ജങ്ഷനും ജി.ബി റോഡിനുമിടയിലുള്ള റെയിൽപാതക്ക് കുറുകെയാണ് യന്ത്രഗോവണി സ്ഥാപിക്കുന്നത്.
ഒന്നര പതിറ്റാണ്ടുമുമ്പ് പട്ടിക്കര മേൽപാലം തുറന്നതോടെ നിലവിൽ യന്ത്രഗോവണി വരുന്ന ഭാഗം റെയിൽവേ കൊട്ടിയടക്കുകയായിരുന്നു. നിലവിൽ ഇവിടം കാൽനട മേൽപാലമുണ്ടെങ്കിലും കയറിയിറങ്ങൽ പലർക്കും പ്രയാസമാണ്. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി നാലര കോടി രൂപ ചെലവിട്ടാണ് യന്ത്രഗോവണി സ്ഥാപിക്കുന്നത്. 2018ൽ ആരംഭിച്ച നിർമാണം സാങ്കേതിക കാരണങ്ങളും കോവിഡ് പ്രതിസന്ധിയും മൂലം ഇഴഞ്ഞുനീങ്ങുകയായിരുന്നു. മുനിസിപ്പൽ സ്റ്റാൻഡ്, ജി.ബി റോഡ് ഭാഗത്തുനിന്നും ടി.ബി റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. നിലവിലെ കാൽനട മേൽപാലം ഭിക്ഷക്കാരുടെയും നാടോടികളുടെയും താവളമാണ്. സന്ധ്യ മയങ്ങിയാൽ സാമൂഹിക വിരുദ്ധർ ഇവിടം കൈയടക്കുന്നതിനാൽ കാൽനട യാത്രക്കാർ ഭീതിയോടെയാണ് പാലം കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.