ഷബ്നം
Posted On
date_range Updated On
date_range റിപ്പബ്ലിക്ദിന പരേഡിൽ പട്ടാമ്പിക്കാരിയും
പട്ടാമ്പി: രാജ്യതല സ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പട്ടാമ്പിക്കാരി സി.ടി. ഷബ്നവും. പരേഡിനോടനുബന്ധിച്ചുള്ള എയർ വിങ്ങിന്റെ പി.എം റാലിയിലാണ് പട്ടാമ്പി പെരുമുടിയൂർ ചിരികണ്ടത്തിൽ മൊയ്തു-നുഷൈബ ദമ്പതികളുടെ മകൾ ഷബ്നം അണിചേരുന്നത്.
സൈനികർക്കൊപ്പമുള്ള എൻ.സി.സി കാഡറ്റുകളിൽ ഏക മലയാളിയാണ് എറണാകുളം മഹാരാജാസ് കോളജിൽ ബി.എസ്സി മാത്സ് വിദ്യാർഥിനിയായ ഷബ്നം. എറണാകുളം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന പരിശീലനത്തിനുശേഷമാണ് ഡൽഹിയിലേക്ക് ക്ഷണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.