പടിഞ്ഞാറങ്ങാടിയിലെ ഗതാഗത തടസ്സം

ഗതാഗത സ്തംഭനം: പടിഞ്ഞാറങ്ങാടിയില്‍ യാത്രക്കാര്‍ വലയുന്നു

കുമരനെല്ലൂര്‍: റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ പടിഞ്ഞാറങ്ങാടി - എടപ്പാള്‍ റോഡില്‍ ഗതാഗതപ്രശ്നം അതിരൂക്ഷം. കഴിഞ്ഞമാസമാണ് റോഡ് ഉയര്‍ത്തി കട്ടവിരിക്കാൻ അടച്ചുകെട്ടിയത്. കട്ടവിരിക്കൽ ഏറെ പൂര്‍ത്തിയായെങ്കിലും അരിക് ഉയർത്തൽ പ്രവൃത്തി ബാക്കിയാണ്.

കാര്‍ ഉൾപ്പെടെ ചെറുവാഹനങ്ങള്‍ തിക്കിതിരക്കി പോകുന്നതിനാൽ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. ബസുകള്‍ക്ക് ഇതുവഴി പ്രവേശനം അനുവദിക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. ബസുകള്‍ ഈ ഭാഗത്തേക്കുള്ള യാത്രികരെ പെരുവഴിയിലിറക്കുകയാണ്.

Tags:    
News Summary - Passengers are stranded in padinjarangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.