P3+MP ക്വാറിയിൽനിന്ന് കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

P3+MP ക്വാറിയിൽനിന്ന് കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ വളാഞ്ചേരി: ക്വാറിയിലെ ഷെഡിൽനിന്ന് കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സി.കെ പാറ നമ്പൂതിരിപ്പടി വലിയപീടിയേക്കൽ മുഹമ്മദ് റിയാസ് (44), പട്ടാമ്പി മുതുതല സ്വദേശി വേളക്കാട്ടിൽ അഷ്റഫ് (42) എന്നിവരെ വളാഞ്ചേരി പൊലീസ് പിടികൂടി. ജില്ല അതിർത്തിയായ കൊടുമുടിയിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വളാഞ്ചേരി പൊലീസിന്‍റെ വലയിലാവുന്നത്. എടയൂർ മാവണ്ടിയൂരിലെ ചെങ്കൽ ക്വാറിയോടനുബന്ധിച്ച ഷെഡിന്‍റെ പൂട്ടുതകർത്ത് പമ്പ് സെറ്റ്, കല്ലുവെട്ട് യന്ത്ര ഉപകരണങ്ങൾ തുടങ്ങിയവ ഒന്നാം പ്രതി മുഹമ്മദ് റിയാസ് മോഷ്ടിക്കുകയും രണ്ടാം പ്രതിയായ അഷ്റഫിന്‍റെ ഗുഡ്സ് വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാമഗ്രികൾ നഷ്ടപ്പെട്ട ക്വാറി ഉടമ ഇതുസംബന്ധിച്ച് പൊലീസിൽ നേരത്തേ പരാതി നൽകിയിരുന്നു. വാഹന പരിശോധനക്കിടെ മോഷ്ടിച്ച സാമഗ്രികൾ കടത്തുകയായിരുന്ന വാഹനവും പ്രതികളും പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. ക്വാറി ഉടമയെ വിളിച്ചുവരുത്തി മോഷണം പോയ സാമഗ്രികളാണെന്ന് ഉറപ്പുവരുത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർമാരായ കെ.ടി. ബെന്നി, സുധീർ, എസ്.സി.പി.ഒ ദീപക്, ഡബ്ല്യൂ.സി.പി.ഒ പത്മിനി എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോട്ടോ : MP VNCY 2 Prathikal.jpg മുഹമ്മദ് റിയാസ്, അഷ്റഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.