രാഹുൽ, പ്രിൻസ്
Posted On
date_range Updated On
date_range 490 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
ഒറ്റപ്പാലം: 490 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ച രണ്ട് യുവാക്കൾ ഒറ്റപ്പാലത്ത് പൊലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ കോട്ടക്കൽ മന്നേൽ വീട്ടിൽ രാഹുൽ (24), കായംകുളം കണ്ടല്ലൂർ കല്ലുപുരയിൽ പ്രിൻസ് (24) എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലം പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്.
പത്ത് ദിവസത്തിനിടെ ലഹരി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണിത്. ഒറ്റപ്പാലം സി.ഐ. എം.സുജിത്ത്, എസ്.ഐ. പ്രവീൺ, സിവിൽ പൊലീസ് ഓഫിസർ രാമദാസ്, രാകേഷ്, സുധീഷ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എ.എസ്.ഐ വി.എ. ജോസഫ്, സജി, അനീസ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.