കണ്ണിയംപുറത്ത് മെഡിക്കൽ ഷോപ്പിെൻറ സി.സി.ടി.വി കാമറയും ഷട്ടർ പൂട്ടും തകർത്ത നിലയിൽ
ഒറ്റപ്പാലം: കോവിഡിെൻറ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം മോഷണം സജീവമാണെന്നും ഇതിനെതിരെ വ്യാപാരികൾ ഉൾെപ്പടെ ജാഗ്രത പാലിക്കണെമന്നും ഒറ്റപ്പാലം സി.ഐ എം. സുജിത്ത്. കണ്ണിയംപുറത്ത് മെഡിക്കൽ ഷോപ്പിൽ മോഷണം നടന്ന സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഇദ്ദേഹത്തിെൻറ പ്രത്യേക അറിയിപ്പ്.
എന്തും മോഷ്ടിക്കാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരു കാരണവശാലും ചെറിയ തുക പോലും സൂക്ഷിക്കരുത്. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ പ്രത്യേക നിർദേശം നൽകണം.
ഏത് പൂട്ടും തകർത്ത് മോഷണം നടത്താൻ മോഷ്ടാക്കൾക്ക് കഴിയും. വീടുകൾ പൂട്ടി പുറത്തുപോകുന്നവർ നിർബന്ധമായും അയൽവാസിയെ വിവരം അറിയിക്കണം.
പുറത്തുപോകുന്നവർ വിലപ്പിടിപ്പുള്ള ആഭരണങ്ങളും മറ്റും വീടിനകത്തെ അലമാരയിൽ സൂക്ഷിക്കരുത്. ഇവ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കുക. പോകുന്ന വിവരം മേൽവിലാസം സഹിതം ഫോണിൽ വിളിച്ചോ ഫേസ്ബുക്ക് മുഖേനയോ അറിയിക്കണമെന്നും എന്നാൽ, ഇത്തരം വീടുകളെ നിരീക്ഷിക്കാൻ കഴിയുമെന്നും സി.ഐ പറഞ്ഞു.
ഒറ്റപ്പാലം: കണ്ണിയംപുറത്ത് മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ കവർന്നു. കണ്ണിയംപുറം മാനവ നഗറിലെ സുധ നിവാസിൽ സുധാകരെൻറ ഉടമസ്ഥതയിലുള്ള വള്ളുവനാട് ആശുപത്രി പരിസരത്തെ അശ്വതി മെഡിക്കൽസിലാണ് മോഷണം.
തിരുവോണ തലേന്ന് രാത്രി ഏഴേമുക്കാലിന് കട അടച്ചുപോയ ശേഷം രാത്രിയിലാണ് മോഷണമെന്നാണ് പൊലീസ് നിഗമനം. സി.സി.ടി.വി തകർത്ത ശേഷം ഷട്ടറിെൻറ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് കൃത്യം നിർവഹിച്ചത്. തിങ്കളാഴ്ച രാവിലെ പത്രവിതരണക്കാരൻ അറിയിച്ചതിനെ തുടർന്നാണ് വിവരം ഉടമ അറിയുന്നത്.
രണ്ടുദിവസമായി ബാങ്ക് അവധിയിലായതിനാൽ പണം അടക്കാൻ കഴിയാതിരുന്നതിനാലാണ് ഇത്രയും തുക മെഡിക്കൽ ഷോപ്പിൽ സൂക്ഷിക്കാൻ ഇടയായതെന്ന് പറയുന്നു. ആധാർ കാർഡ് ഉൾെപ്പടെ ഏതാനും രേഖകളും നഷ്ടമായിട്ടുണ്ടെങ്കിലും മരുന്നുകൾ മോഷണം പോയിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പൊലീസും സംഭവ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.