ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ 

ദേശീയ അംഗീകാരത്തിന്‍റെ നിറവിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ

ഒറ്റപ്പാലം: പരിമിതികൾക്കിടയിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് പ്രവർത്തനമികവിന് ദേശീയാംഗീകാരം. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്കാരമാണ് ഒറ്റപ്പാലം സ്റ്റേഷനെ തേടിയെത്തിയത്. ക്രമസമാധാന പാലനം, അന്വേഷണ മികവ്, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് 2021ലെ അവാർഡ്. വെള്ളിയാഴ്ച രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്തെ ബോർഡ് റൂമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

പാലക്കാട് ജില്ലയിൽ ഏറ്റവുമേറെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, ലക്കിടി, അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകൾ എന്നിവ സ്റ്റേഷൻ പരിധിയിൽ വരും. വിശാലമായ പ്രവർത്തനപരിധിയുണ്ടായിട്ടും സേനാംഗങ്ങളുടെ കുറവ് പ്രധാന പോരായ്മയാണ്. സ്റ്റേഷൻ വിഭജനമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. ജനമൈത്രി പൊലീസ് പദ്ധതി പാലക്കാട് ജില്ലയിൽ ആദ്യമായി നടപ്പാക്കിയത് ഒറ്റപ്പാലത്താണ്. സ്ത്രീസൗഹൃദ, ശിശുസൗഹൃദ സ്റ്റേഷൻ കൂടിയാണിത്.

Tags:    
News Summary - Ottapalam Police Station is full of national recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.