ഒറ്റപ്പാലം നഗരസഭ ബജറ്റ്: സ്നേഹവീടിനും വള്ളുവനാടൻ സാംസ്കാരികോത്സവത്തിനും തുക വകയിരുത്തി

ഒറ്റപ്പാലം: ആരോഗ്യ മേഖലക്കും റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കും മുൻ തൂക്കം നൽകി ഒറ്റപ്പാലം നഗരസഭ ബജറ്റ്. സുമനസ്സുകൾ സൗജന്യമായി നൽകിയ ഭൂമിയിൽ കിടപ്പാടമില്ലാത്തവർക്ക് സ്നേഹവീടൊരുക്കി നൽകുന്ന പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തി. 109,12,21,744 രൂപ വരവും 99,93,61,925 രൂപ ചെലവും 9,18,59,819 രൂപ നീക്കിയിരുപ്പും രേഖപ്പെടുത്തിയ ബജറ്റ് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് ആണ് അവതരിപ്പിച്ചത്.

താലൂക്ക് ആശുപത്രി, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവ ഉൾപ്പെട്ട ആരോഗ്യമേഖലക്ക് 2.16 കോടി രൂപയും പശ്ചാത്തല മേഖലയിൽ റോഡ് ഉൾപ്പടെയുള്ള പദ്ധതികൾക്ക് 31.54 കോടി രൂപയും ബജറ്റിൽ വകയിരുത്തി. വിദ്യാഭ്യാസ മേഖലക്ക് 47.5 കോടി, കാർഷികമേഖലയുടെ പുരോഗതിക്കായി 14. 76 കോടി, ലൈഫ് പദ്ധതികൾക്ക് 12. 90 കോടി, വനിത കുട്ടികൾ ഘടക പദ്ധതിക്ക് 80 ലക്ഷം, ഭിന്നശേഷിക്കാർക്ക് 33 ലക്ഷം, വയോജനങ്ങൾക്ക് 1.16 കോടി, കായിക മേഖലയുടെ പുരോഗതിക്കായി 1.14 കോടി, വള്ളുവനാടൻ തനിമ സാംസ്കാരികോത്സവത്തിനായി 10 ലക്ഷവും സൗന്ദര്യവത്കരണത്തിന് 20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

'മനസോടിത്തിരി മണ്ണ്' സ്‌നേഹവീട് പദ്ധതിക്ക് ഒരു കോടി രൂപയും നഗരസഭ കൗൺസിൽ ഹാളി‍െൻറ നവീകരണത്തിനായി 50 ലക്ഷവും ജൈവ മാലിന്യത്തിൽനിന്ന് വൈദ്യുതി പദ്ധതിക്കായി 50 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 54. 52 ലക്ഷം, ശുചിത്വ മാലിന്യ സംസ്കരണത്തിന് 1.70 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നാൽപതോളം പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയതായി കെ. രാജേഷ് അവകാശപ്പെട്ടു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Ottapalam Municipal Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.