മഴ ഒഴിഞ്ഞു; നിള വരണ്ടു

ഒറ്റപ്പാലം: ഒരാഴ്​ച മുമ്പ് വരെ ജലസമൃദ്ധിയിൽ നീരാടിയിരുന്ന നിള വരളുന്നു. കർക്കടകത്തിലെ പെരുമഴയിൽ ഇരുകര മുട്ടി പരന്നൊഴുകുന്ന നിള ദർശിച്ചവരിൽ അമ്പരപ്പുണ്ടാക്കുന്നതാണ് ഒറ്റപ്പാലത്ത്​ പുഴയുടെ ഈ ഭാവമാറ്റം. ലക്കിടിയിലും ഷൊർണൂരിലുമുള്ള നിളയിലെ സ്ഥിരം തടയണകൾ നിറഞ്ഞുകവിയുമ്പോഴാണ് ഇതിന് മധ്യത്തിലുള്ള ഒറ്റപ്പാലത്ത് പുഴയുടെ നിർവചനം തെറ്റുന്നത്.

ശക്തമായ മഴയിൽ നിറയുകയും മഴ പിൻവാങ്ങുന്നതി​െൻറ അടുത്ത നിമിഷം വെള്ളം ഒഴിയുകയും ചെയ്യുന്നതാണ് ഏതാനും വർഷങ്ങളായി പുഴയുടെ പൊതുവായ ഒറ്റപ്പാലം കാഴ്​ച. റെയിൽവേ സ്​റ്റേഷന് പടിഞ്ഞാറ് നിളയിൽ സ്ഥിരം തടയണ എന്നത് ഒറ്റപ്പാലത്തി​െൻറ പൂവണിയാത്ത സ്വപ്‍നമാണ്. തടയണക്ക് ശിലയിട്ട് 13 വർഷം പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.   

Tags:    
News Summary - Nila Drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.