ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ലി​ഫ്റ്റ് സം​വി​ധാ​നം

യാത്രക്കാരുടെ ശ്രദ്ധക്ക്: മേൽപാലം കയറി തളരേണ്ട, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് റെഡി

ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിലെ മേൽപാലം കയറി തളരുന്ന യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. ഒറ്റപ്പാലം സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലും ഓവർ ബ്രിഡ്ജിനോട് ചേർന്ന് ലിഫ്റ്റ് നിർമാണം പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്ററി‍െൻറ അനുമതി ലഭിക്കുന്ന മുറക്ക് ലിഫ്റ്റ് സംവിധാനം പ്രവർത്തിച്ചു തുടങ്ങും. 2021 ഒക്ടോബറിലാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടം പണിക്ക് തുടക്കമിട്ടത്. പാലക്കാട്, ഷൊർണൂർ ജങ്ഷനുകൾക്കുശേഷം ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സ്റ്റേഷൻ എന്ന പരിഗണനയിലാണ് ഒറ്റപ്പാലത്ത് ലിഫ്റ്റ് അനുവദിച്ചത്.

40 ലക്ഷം രൂപ വീതം 80 ലക്ഷം രൂപ റെയിൽവേ ഫണ്ടിൽനിന്ന് ചെലവിട്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഒരേസമയം 13 പേർക്ക് സുരക്ഷിതമായി കയറാവുന്ന ലിഫ്റ്റുകളാണിവയെന്ന് അധികൃതർ പറഞ്ഞു.

പാലക്കാട് റെയിൽവേ ഡിവിഷ‍െൻറ നേതൃത്വത്തിൽ നൽകിയ കരാർ പ്രകാരമായിരുന്നു നിർമാണം. റെയിൽവേ ഭൂപടത്തിൽ മലബാറി‍െൻറ പ്രവേശന കവാടമായി അടയാളപ്പെടുത്തിയ ഒറ്റപ്പാലം സ്റ്റേഷൻ നേരിടുന്ന അവഗണനകൾക്കിടയിൽ ലഭിച്ച ലിഫ്റ്റ് പദ്ധതിക്ക് തിളക്കം ഏറെയാണ്.

യാത്രക്കാരേറെയുണ്ടായിട്ടും ദീർഘദൂര ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ് റദ്ദാക്കിയത് ഉൾപ്പെടെ പരാധീനതകൾ ഏറെയാണ്.

ഇരു പ്ലാറ്റ്ഫോമുകളിലും മേൽക്കൂര ഭാഗികമായി തുടരുന്നതും കംഫർട്ട് സ്റ്റേഷൻ, ക്ലോക്ക്‌റൂം തുടങ്ങിയ സംവിധാനങ്ങൾ ഒന്നൊന്നായി നിശ്ചലമായതും റിസർവേഷൻ കൗണ്ടറി‍െൻറ പ്രവർത്തന സമയം ഉച്ചക്ക് രണ്ടിന് അവസാനിക്കുന്നതുമുൾപ്പെടെ എണ്ണമറ്റ പരാധീനതകൾ സ്റ്റേഷ‍െൻറ പൊതു സ്ഥിതിയായി തുടരുന്നതിനിടയിൽ ലഭിച്ച ലിഫ്റ്റ് സൗകര്യം വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ അനുഗ്രഹമാകും.

Tags:    
News Summary - Lift at Ottapalam railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.