ലക്കിടി: കാർഷികാവശ്യങ്ങൾക്ക് ജലവിതരണത്തിനായി ഉപയോഗിക്കുന്ന മലമ്പുഴ കനാലുകൾ കുപ്പത്തൊട്ടികളായി. പലരും കനാലുകളെ മാലിന്യ കേന്ദ്രങ്ങളാക്കി മാറ്റി. ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയത്തിെൻറ പിറകിലൂടെ ഒഴുകുന്ന പ്രധാന കനാലുകൾ ഇപ്പോൾ കുറെ ദിവസങ്ങളായി കുപ്പത്തൊട്ടിയാണ്.
ഭക്ഷ്യ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കടലാസുകൾ, കവറുകൾ, പച്ചക്കറി അവശിഷ്ടം, മൃഗങ്ങളുടെ ജഡങ്ങൾ എന്നിവയൊക്കെ ഇതിനകത്ത് കാണാം. പലപ്പോഴും കനാൽ അടഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നതും പതിവാണ്. ദുർഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.