representative image

തെരുവ് നായ്ക്കളുടെ ആക്രമണം; എട്ട് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്ക്

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്ക്. അഞ്ചിലേറെ പശുക്കൾക്കും കടിയേറ്റതായാണ് വിവരം. ചുനങ്ങാട്, കല്ലടി, ചുനങ്ങാട് സ്‌കൂൾ പരിസരം, വാരിയത്ത് കുന്ന്, പിലാത്തറ, മുരുക്കുംപറ്റ തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് രണ്ട് നായ്ക്കൾ നാട്ടുകാരെ ആക്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ നാട്ടുകാരിൽ ഭീതി പരത്തിക്കൊണ്ടുള്ള നായ്ക്കളുടെ ആക്രമണത്തിന് അന്ത്യം കുറിച്ചത് ഉച്ചയോടെയാണ്. കടിയേറ്റവരിൽ സ്‌കൂൾ പരിസരത്തുണ്ടായിരുന്ന വിദ്യാർഥികളും ഉൾപ്പെടും. ഓടി രക്ഷപ്പെട്ടതിനാൽ പലർക്കും കടിയേൽക്കുന്നത് ഒഴിവായി.

പേ വിഷബാധയെ പ്രതിരോധിക്കാനുള്ള രണ്ടിനം കുത്തിവെപ്പുകളിൽ ഒരെണ്ണം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്ന് കടിയേറ്റവർക്ക് നൽകി. രണ്ടാമത്തെ കുത്തിവെപ്പ് എടുക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്‍മി കടിയേറ്റവരെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈസ്റ്റ് മനിശേരിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റിരുന്നു.

Tags:    
News Summary - Attack by stray dogs; Twenty-five people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.