പറമ്പിക്കുളം ഡാമിലൂടെ പോണ്ടിയിൽ പൂപ്പാറയിലേക്ക് പോകുന്ന യുവാവ്
പറമ്പിക്കുളം: ഇത്തവണയും പൂപ്പാറ കോളനിയിൽ പോളിങ് ബൂത്ത് അനുവദിച്ചില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രത്യേക പോളിങ് ബൂത്ത് പൂപ്പാറ കോളനിയിൽ അനുവദിച്ചെങ്കിലും തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അതുണ്ടായില്ല. ഇതുകാരണമാണ് ലോക്സഭ തെരഞ്ഞെടുപ്പിലും ബൂത്ത് അനുവദിക്കാത്തതെന്ന് ചിറ്റൂർ താലൂക്ക് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു.
മുതുവാൻ വിഭാഗത്തിലെ ആദിവാസികൾ താമസിക്കുന്ന പൂപ്പാറ കോളനിയിലേക്ക് പറമ്പിക്കുളം ജങ്ഷനിൽനിന്നും 14 കിലോമീറ്റർ വനപാതയിലൂടെ കടക്കണം. ഇതിനായി കാട്ടിലൂടെ മൂന്ന് മണിക്കൂറോളം നടക്കുകയോ ഒരു മണിക്കൂറോളം പോണ്ടിയെന്ന് വിളിക്കുന്ന മുളകൊണ്ട് നിർമിച്ച ചങ്ങാടത്തിൽ തുഴഞ്ഞെത്തുകയോ വേണം. അതുകൊണ്ട് തന്നെ പ്രായമായവരും അസുഖങ്ങളുള്ളവരും വോട്ട് ചെയ്യാൻ പറമ്പിക്കുളത്തെ ബൂത്തിൽ മിക്കവാറും എത്താറില്ല. പൂപ്പാറ കോളനിയിൽ പോളിങ് ബൂത്ത് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അധികൃതർ പരിഹരിക്കാത്തത് വയോധികർക്ക് തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് അനുവദിച്ചതിനെ തുടർന്ന് 127 വോട്ടർമാരിൽ 108 പേർ വോട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.