ആലത്തൂർ: അട്ടപ്പാടി മധു കൊലക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദലിത് കോൺഗ്രസ് ആലത്തൂർ-തരൂർ നിയോജക മണ്ഡലം കമ്മിറ്റികൾ ആലത്തൂർ മിനി സിവിൽ സ്റ്റേഷനുമുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡന്റ് സി. പ്രേംനവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി. വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കണ്ണൻ കാവശ്ശേരി, വി. മാധവൻ, പി.ആർ. രാമകൃഷ്ണൻ, ആർ. സുരേഷ്, ഗോപി കണിമംഗലം എന്നിവർ സംസാരിച്ചു. PEW ALTR Dhlid Congars അട്ടപ്പാടി മധു കൊലക്കേസ് അട്ടിമറി നീക്കത്തിൽ പ്രതിഷേധിച്ച് ദലിത് കോൺഗ്രസ് നടത്തിയ സമരം ജില്ല പ്രസിഡന്റ് സി. പ്രേംനവാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.