പ്രതിഷേധിച്ചു

വടക്കഞ്ചേരി: ടോൾ പിരിക്കുന്നതിന് മുമ്പ്​ സർവിസ് റോഡ് നിർമാണം പൂർത്തിയാക്കുക, 10 കി.മി ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കഞ്ചേരി ദേശീയപാത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചുവച്ചുപാടത്ത് നിർമാണ കമ്പനി ഓഫിസിന് മുമ്പിൽ . നിർമാണ കമ്പനി അധികൃതർക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നൽകി. സമരസമിതി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പി.ജെ. ജോസ് അധ്യക്ഷനായി. ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ മുൻ പഞ്ചായത്ത് അംഗം എ. ജോസ്, സി.കെ. അച്യുതൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സിൽവിൻ ജോസഫ്, സയോ ചെറുനിലം എന്നിവർ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ആറിന്​​ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുന്നിൽ വാഹന സംഗമ സമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.