പുറമ്പോക്കിൽ മരങ്ങൾ നട്ടു പറളി: സ്വാതന്ത്ര്യദിനത്തിൽ മലമ്പുഴ കനാൽ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള കാടുമൂടിക്കിടന്ന പുറമ്പോക്ക് സ്ഥലത്ത് ഫലവൃക്ഷത്തൈകളും ഔഷധച്ചെടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് പച്ചപ്പണിയിക്കാൻ പ്രദേശമൊട്ടാകെ രംഗത്തിറങ്ങി. തേനൂർ അയ്യർമല റൂട്ടിൽ മലമ്പുഴ കനാൽ വകുപ്പിന്‍റെ ക്വാർട്ടേഴ്സ് നിലനിന്നിരുന്ന പുറമ്പോക്ക് സ്ഥലത്തെ ഫലവൃക്ഷ സമൃദ്ധമാക്കാനാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പറളി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ നേതൃത്വം നൽകി. പടം PE- PRY - 2 - തേനൂരിൽ മലമ്പുഴ കനാൽ പുറമ്പോക്ക് സ്ഥലത്ത് ഫലവൃക്ഷത്തൈകൾ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.