പ്രതി രമേശ്
ഹേമാംബിക നഗർ: മുട്ടിക്കുളങ്ങര സ്വദേശി കൊടിയങ്കാട് വിഷ്ണു നിവാസിൽ വേണുഗോപാലൻ (59) കൊല്ലപ്പെട്ട കേസിൽ പ്രതി പൊലീസ് പിടിയിൽ. തെങ്കര അരയംകോട് ഒലിപ്പാറ രമേശ് (49) ആണ് പിടിയിലായത്. പാലക്കാട് റെയിൽവെ കോളനിക്കടുത്ത് അത്താണി പറമ്പിൽ കടയുടെ മുന്നിൽ ചൊവ്വാഴ്ച രാവിലെയാണ് വേണുഗോപാലനെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ആക്രി പെറുക്കുന്നവരായ രമേശും വേണുഗോപാലനും തമ്മിൽ ആക്രി സാധനങ്ങൾ എടുക്കുന്നതിനെപ്പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയുടെ കൈയിലുണ്ടായിരുന്ന മദ്യം മോഷ്ടിച്ചു കുടിച്ചതിനെ ചൊല്ലി വഴക്ക് മൂത്തു. പ്രകോപിതനായ രമേശ് ആക്രി സാധനങ്ങൾക്കിടയിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് വേണുഗോപാലിന്റെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അടിക്കാൻ ഉപയോഗിച്ച കമ്പി കണ്ടെടുത്തു. കേസന്വേഷണത്തിനും അറസ്റ്റിനും സി.ഐ കെ.ഹരീഷ്, എസ്.ഐ സുദർശന, എ.എസ്.ഐമാരായ ശിവ ചന്ദ്രൻ, ജോൺ സേവ്യർ, ജി.എസ്.ഐ ഹരിഹരൻ, ജി.എ.എസ്.ഐമാരായ നൗഷാദ്, പ്രദീപ്, ജി.എസ്.സി.പി.ഒമാരായ ബിജു, വിനോദ്, രാജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.