MPG 10.. മകയിരം മടങ്ങി; തിരുവാതിര പിറന്നു

തിരുനാവായ: ഇടവപ്പാതിയിൽ മഴ മതിമറന്ന്​ പെയ്യുമെന്ന് പഴമക്കാർ പറഞ്ഞിരുന്ന മകയിരം ഞാറ്റുവേല ഇത്തവണ ദുർബലമായി മടങ്ങി. ബുധനാഴ്ച തിരുവാതിര ഞാറ്റുവേല പിറന്നതാണ് മകയിരം പിൻവാങ്ങാൻ കാരണം. തിരുവാതിരയിൽ മഴ തിരിമുറിയില്ലെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. അപൂർവമായി ചില വർഷങ്ങളിൽ കടുത്ത വെയിലും ഉണ്ടാകാറുണ്ട്. രണ്ടവസ്ഥയും ഏറക്കുറെ മാറിമാറിവരുന്ന അനുഭവവും ഉണ്ട്​. തിരുവാതിര ഞാറ്റുവേലയിൽ വിരൽപോലും മുറിച്ചുകുത്തിയാൽ പൊടിക്കുമെന്ന വിശ്വാസമുണ്ട്. അതിനാൽ കർഷകരും മറ്റും ഫലവൃക്ഷത്തൈകളൂം പൂച്ചെടികളും നടാൻ ഈ സമയം വിനിയോഗിക്കാറുണ്ട്. വിപണിയിൽ ഫലവൃക്ഷത്തൈകളും പൂച്ചെടികളും ഈ സമയത്ത് ധാരാളം വന്നുചേരാൻ കാരണം ഇതാണ്​. എന്നാൽ, മകയിരം ദുർബലമായ സാഹചര്യത്തിൽ തിരുവാതിരയുടെ കാര്യം കണ്ടറിയണം. ഇടവപ്പാതി പിറന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുടയെടുക്കാതെ പുറത്തിറങ്ങാൻ കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.