റോഡിൽ വെള്ളക്കെട്ടുണ്ടായ തിനെ തുടർന്ന് അകവണ്ടയിൽ പഞ്ചായത്ത് അംഗം ധന്യയുടെ നേതൃത്വത്തിൽ അഴുക്കുചാൽ ശുചീകരിക്കുന്നു
Posted On
date_range Updated On
date_range ഒാണറേറിയം ഉപയോഗിച്ച് അഴുക്കുചാൽ ശുചിയാക്കി പഞ്ചായത്ത് അംഗം
മണ്ണൂർ: പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ഓണറേറിയം ഉപയോഗിച്ച് അഴുക്കുചാൽ ശുചിയാക്കി പഞ്ചായത്ത് അംഗം ധന്യ.
അമ്പലപാറ പഞ്ചായത്ത് എട്ടാം വാർഡ് അംഗം ധന്യയാണ് തനിക്ക് ലഭിച്ച ഓണറേറിയം കൊണ്ട് അകവണ്ടയിലെ അഴുക്കുചാൽ ശുചീകരിച്ചത്. മഴക്കാലമായതോടെ അഴുക്കുചാൽ മണ്ണ് മൂടിയതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
സ്ഥിരം അഴുക്കുചാൽ നിർമിച്ചാലെ വെള്ളക്കെട്ടിന് പരിഹാരമാകൂ. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുണ്ടന്ന് ധന്യ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.