കല്ലടിക്കോട്: തുപ്പനാട്-മൂന്നേക്കർ-മീൻ വല്ലം റോഡിന്റെ നിർത്തിവെച്ച പുനർനിർമാണ പ്രവൃത്തി ഉടൻ പുനരാരംഭിക്കും. മരുതുംകാട്-മൂന്നേക്കർ ഭാഗത്തെ റോഡ് പുനർനിർമാണത്തിനായുള്ള എസ്റ്റിമേറ്റ് നടപടിക്രമങ്ങൾ പൂർത്തിയായതായി കെ. ശാന്തകുമാരി എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തികരിക്കുക. തുപ്പനാട്-മീൻവല്ലം റോഡിൽ മരുതുംകാട് ആനക്കല്ല് മുതൽ മൂന്നേക്കർ സെന്റർ വരെ നടത്തുന്ന പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് നടപടിക്രമങ്ങളാണ് പൂർത്തീകരിച്ചത്.
സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽ അസി. എക്സി. എൻജിനീയർ കെ.കെ. ഉണ്ണികൃഷ്ണൻ, അസി. എൻജിനീയർ അഭിൻ മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ റോഡും അനുബന്ധ പ്രവർത്തികൾക്കുള്ള ഭാഗവും അളന്ന് തിട്ടപ്പെടുത്തി. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ എസ്റ്റിമേറ്റ് ഒരുക്കുന്ന ഉദ്യോഗസ്ഥരെ അനുഗമിച്ചു. ദേശീയപാതയുടെ നിലവാരത്തിലുള്ള റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.