കൊല്ലങ്കോട്: മാവിൻ തോട്ടത്തിൽ തീപടർന്ന് രണ്ടര ടൺ മാങ്ങ നശിച്ചു. ഇടച്ചിറ ചാത്തിയോട്ടിലെ എസ്. സുരേഷ്, കെ. ശ്രീനിവാസൻ എന്നിവരുടെ നാൽപതിലധികം മാവുകളാണ് നശിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
റോഡരികിലെ ചവറിന് അജ്ഞാതർ തീയിട്ടതാണ് കാരണം. സിന്ദൂരം, ബങ്കനപ്പള്ളി, ഹിമാപസന്ത്, കിളിച്ചുണ്ടൻ തുടങ്ങിയ 40 മാവുകളിലെ രണ്ട് ടണ്ണിലധികം മാങ്ങയാണ് നശിച്ചത്. അൽഫോൺസ മാങ്ങക്ക് കിലോ 300 രൂപയാണ് നിലവിലെ വില. മാവും മാങ്ങയും ഉൾപ്പെടെ മൂന്ന് ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായി എസ്. സുരേഷ് പറഞ്ഞു. റോഡരികിലെ പുല്ലിന് തീവെച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്. സുരേഷ് കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.